Tuesday, September 22

Tag: സിഐ ഓഫീസ്

പ്രതിഷേധത്തിന് ഫലമുണ്ടായി, സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ; പുനരാരംഭത്തിന് നടപടികള്‍ തുടങ്ങി
Other

പ്രതിഷേധത്തിന് ഫലമുണ്ടായി, സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ; പുനരാരംഭത്തിന് നടപടികള്‍ തുടങ്ങി

തിരൂരങ്ങാടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി. പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുക. കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്. തിരൂരങ്ങാടി സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരി സർക്കിൾ ഓഫീസിന് കീഴിൽ ആക്കാനായിരുന്നു തീരുമാനം ഉണ്ടായിരുന്നത്. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലുള്ള മൂന്നിയൂർ ചേളാരി, എ ആർ നഗർ കുന്നുംപുറം ഉൾപ്പെടെ...