സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ സമയപരിധി ഇന്ന് (ചൊവ്വ) അവസാനിക്കും
•ജില്ലയിൽ 79685 പേർ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി
സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷന്റെ സമയ പരിധി ഇന്ന് (ചൊവ്വ) രാത്രി 12 ന് അവസാനിക്കും. 79685 പേരാണ് ജില്ലയിൽ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയാണ് സെൽഫ് എന്യൂമറേഷനിൽ രണ്ടാമത്. 90.48% പേർ ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഇനിയും ചെയ്യാത്തവർ അടുത്ത ദിവസം തന്നെ സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭ്യർഥിച്ചു.
സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവരുടെ പരിശീലനം ജില്ലയിൽ പൂർത്തിയായി. സ്കൂളുകൾ, കോളെജുകൾ, ഉന്നതികൾ, പൊതുവിടങ്ങൾ എന്നിവയിലെല്ലാം സെൻസസ് ചാർജുള്ള താലൂക്ക്, മുൻസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്ത...

