ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഹജ്ജ് വിമാനം 30 ന് കൊച്ചിയിൽ നിന്ന്
ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29ന് കൊച്ചിയില്‍ നടക്കും.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ നിന്നും ഇത്തവണയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കേരളത്തില്‍ നിന്നും നിലവില്‍ 13194 പേരാണ് ഹജജിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7943 പേര്‍ കൊച്ചിയില്‍ നിന്നും 4279 പേര്‍ കണ്ണൂരില്‍ നിന്നും 944 പേര്‍ കോഴിക്കോട് നിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര്‍ മറ്റു സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിനായി പോകു...

