ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു ; എട്ടാം ക്ലാസുകാരന്‍ പിടിയില്‍
ഇടുക്കി : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു ഇന്നലെ രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നല്‍കിയത്. എട്ടാം ക്ലാസുകാരനായ ബന്ധുവില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛന്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടി. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
സംഭവത്തില്‍ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ജ്യുവനൈല്‍ ഹോമിലേയ്ക്കും മാറ്റും. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധ...