പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി, കണ്ണന്റെ മകള്‍ അഷ്വിക ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രി...