Tag: 1921 malabar kalapam

1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികം ആചരിച്ചു
Kerala, Local news, Malappuram, Other

1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികം ആചരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെന്‍സ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിന്‍തലമുറക്കാരുടെയും ആഭിമുഖ്യത്തില്‍ 1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയില്‍ ആചരിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ.പി.പി. അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി. ചിത്രരചനക്കുള്ള കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്ന, ലാസിമ എന്നിവര്‍ക്ക് തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പന്താരങ്ങാടി പള്ളിപ്പടിയിൽ ചേർന്ന 1921 മലബാർ സമരത്തിന്റെ 102ാം വാർഷികത്തിൽ സമരത്തിൽ രക്തസാക്ഷിയായ കാരാടൻ മൊയ്തീൻ സാഹിബിന്റെ ചെറുമക്കളായ സമദ് കാര...
Other

വിട പറഞ്ഞ കവറൊടി മുഹമ്മദ് മാഷ്, 1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർത്ത അമൂല്യ വ്യക്തിത്വം

1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടി ചരിത്രത്തിലേക്ക് യാത്രയായി.തലമുറകൾ താണ്ടിയ വിപ്ലവ ചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികളുടെ തീരാ നഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്ര സ്രോതസ് കൂടിയാണ് മൺ മറയുന്നത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടൻ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.ആലിമുസ്ലിയാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളിൽ പ്രധാനിയും ആയിരുന്നു കാരാടൻ മൊയ്തീൻ സാഹിബ് .1921ആഗസ്റ്റ് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ സന്നാഹമൊരുക്കി വന്നബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതി മരിച്ച വീര രക്തസാക്ഷിയാണ് കാരാടൻ മൊയ്തീൻ. കാരാടൻ മൊയ്തീൻ സാഹിബടക്കം...
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സ...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്...
Other

ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര...
Local news

ഓർമകൾ ചികഞ്ഞെടുത്തു, ബഷീറിന്റെ കരവിരുതിൽ തിരൂരങ്ങാടി കിഴക്കേപള്ളിയുടെ പഴയ ചിത്രം കാൻവാസിൽ ഒരുങ്ങി

തിരൂരങ്ങാടി: മലബാർ സമര ചരിത്രത്തിലെ പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേ പള്ളിയുടെ ചിത്രം പ്രകാശനം ചെയ്തു. മലബാർ വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരൂരങ്ങാടി യങ് മെൻസ് ലൈബ്രറിയിൽ സ്ഥാപിക്കുന്ന ആലി മുസ്ല്യാർ സ്മാരക ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നതിന് വരച്ചു പൂർത്തിയാക്കിയ ചിത്രം ബഷീർ കാടേരി ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എ.എം.നദ്‌വി ക്ക് നൽകിക്കൊണ്ട് അധ്യാപകനും ഗവേഷകനുമായ ഡോ. അനീസുദ്ദീൻ അഹ്‌മദ് വി , അഷ്റഫ് കെ മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഔപചാരികമായി പ്രകാശനം ചെയ്തു. സമാന്തരമായി നിരവധി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും എഴുത്തുകാരും സംയുക്തമായി സോഷ്യൽ മീഡിയ പ്രകാശനച്ചടങ്ങിൽ പങ്കാളികളായി. മലബാർ വിപ്ലവ നായകൻ ആലി മുസ്‌ലിയാരുടെ ആസ്ഥാനമായിരുന്ന ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേപ്പള്ളി നവീകരണത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു പുതുക്കി പണിതത്.ചരിത്ര പ്രധാനമായ തിരൂരങ്ങാടി കി...
error: Content is protected !!