Tag: 6 year old

അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ കൊണ്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി ; 5 പേര്‍ക്കെതിരെ കേസ്
National

അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ കൊണ്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി ; 5 പേര്‍ക്കെതിരെ കേസ്

ബെംഗളൂരു : ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ തട്ടി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബെല്ലാപുര ചിന്താമണി സര്‍ക്കാര്‍ സ്‌കൂളിലെ യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവത്തില്‍ അധ്യാപിക ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിനെ അച്ചടക്കത്തോടെയിരിക്കാൻ ആവശ്യപ്പെട്ടാണ് അധ്യാപിക കയ്യിലിരുന്ന വടി വച്ച് എറിഞ്ഞത്. ഇത് കുട്ടിയുടെ കണ്ണിൽ തറച്ച് കയറുകയായിരുന്നു. സംഭവ സമയത്ത് പരിക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി അസ്വസ്ഥത കാണിച്ചതോടെ രക്ഷിതാക്കൾ കുട്ടിയെ നേത്ര രോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. ചിന്താമണിയിലെ ക്ലിനിക്കിൽ നിന്നി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ  കുട്ടി...
Kerala, Other

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജ...
Kerala, Other

6 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ 3 പേര്‍ കസ്റ്റഡിയിലെടുത്തെന്ന് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ഇവര്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പൊലീസ് പരിശോധന നടത്തി. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉള്‍പ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയത്. ...
error: Content is protected !!