Tag: 7 year old

വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു
Accident

വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

കോഴിക്കോട് : വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു. കോഴിക്കോട് പേരാമ്പ്ര കക്കാട് മരുതോറചാലില്‍ സബീഷിന്റെ ഇളയമകന്‍ ധ്യാന്‍ദേവ് (7) ആണ് മരിച്ചത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയില്‍ നിന്നും മൊടക്കല്ലൂര്‍ എം. എം. സി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പേരാമ്പ്ര എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്യാന്‍ ദേവ്. അമ്മ രമ്യ, സഹോദരന്‍ ആദിദേവ്....
National

ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ചു ; നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരു : പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരന്‍ ഗുരുകിഷന്‍ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ തുന്നലിട്ടാല്‍ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്‌സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താന്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്‌സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊ...
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി....
error: Content is protected !!