Monday, August 18

Tag: Aadhar card

സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ തന്നെ വേണം; കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
Kerala

സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ തന്നെ വേണം; കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്കൂളിൽ ചേർന്നാലും സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ നിർബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാർത്ഥികളുടെ ജനനതിയ്യതി കണക്കാക്കാനുള്ള ആധികാരിക രേഖയായ ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിൽ 'സമ്പൂർണ' പോർട്ടലിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാത്രമേ സർക്കാരിന്റെ കണക്കിൽപ്പെടൂ. ആ വിവരങ്ങൾ അന്ന് 'സമന്വയ' പോർട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നൽകുന്ന വിവരങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നത്. സ്കൂളിൽ ചേരുന്ന കുട്ടിയുടെ ആധാർ അധിഷ്ഠിത വിവരങ്ങളാണ് 'സമ്പൂർണ്ണ' യിൽ ഉൾപ്പെടുത്തേണ്ടത്. ജനനതിയ്യതിയും ആധാർ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. ആധാറില്ലാത്ത കുട്ടികളാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനകം അവർക്ക് ആധാർ ലഭ്യമാക്കാനുള്ള നടപടിയെ...
Kerala

ആധാർ ഉള്ള കുട്ടികൾ കുറവ്: ആശങ്കയിൽ അദ്ധ്യാപകർ

തിരുവനതപുരം : അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ ആധാർ രേഖ (യുഐഡി) ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയൊള്ളു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ആശങ്കയിൽ. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ല. പ്രവേശനം ലഭിക്കാൻ ആധാർ നിർബന്ധമല്ലെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കാൻ യുഐഡി നിർബന്ധമാണ്. ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടമാകുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു....
Information

ആധാറിലെ വിശദ വിവരങ്ങള്‍ അറിയാന്‍ ഇനി എളുപ്പം ; ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് എടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാറിലെ വിശദവിവരങ്ങള്‍ അറിയാന്‍ ആധാര്‍ കാര്‍ഡിന്റെ വലതുവശത്തുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാന്‍ സാധിക്കും. എം ആധാര്‍ ആപ്പ് വഴി ക്യുആര്‍ സ്‌കാന്‍ ഉപയോഗിച്ച് ആധാര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ആദ്യം എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ശേഷം ക്യുആര്‍ കോഡ് സ്‌കാനര്‍ എടുക്കുക, ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളിലും ഒരു ക്യുആര്‍ കോഡ് ഉണ്ടാകും.ഇപ്പോള്‍, ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് , ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എന്നിവയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായി യുഐഡിഎഐയുടെ എംആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ അംഗീകരിച്ച ക്യുആര്‍ കോ...
Information

ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ നടപടികള്‍ വേഗത്തിലാക്കും

കിടപ്പ് രോഗികള്‍ക്ക് ആധാര്‍ സേവനങ്ങള്‍ വീട്ടിലെത്തും മലപ്പുറം : ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചതായും യോഗം വിലയിരുത്തി.ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം (ഡിസംബര്‍) ജില്ലയില്‍ നിന്ന...
Other, Tech

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് പേര്‍ പിടിയില്‍ ; ചോര്‍ത്തിയത് ഐസിഎംആര്‍ വിവരങ്ങള്‍

ദില്ലി : 81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ദില്ലി പൊലീസിനോട് പ്രതികള്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായി 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വിവരങ്ങളും ചോര്‍ത്തിയെന്ന് പ്രതികള്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഐസിഎംആര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലാണ് ഉള്ളത്. ആധാര്‍, പാസ്‌പോര...
Information, Kerala

ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന് സന്ദേശം ; ഇതാണ് കാര്യം

എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ ചിലര്‍ക്ക് വരുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഇത് കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന ഒരു തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാല...
Information

ആധാർ സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക്

ജില്ലയിലെ നവജാത ശിശുക്കൾ മുതൽ അഞ്ചു വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി ജനനസർട്ടിഫിക്കറ്റും, മാതാപിതാക്കളിൽ ഒരാളുടെ ആധാറും ഹാജരാക്കിയാൽ ആധാർ എൻറോൾമെൻറ് ചെയ്യാം. കൂടാതെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസിലും കുട്ടികളുടെ ബയോമെട്രിക് നിർബന്ധമായും പുതുക്കേണ്ടതാണ്.പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും പുതുക്കൽ നടത്തിയിട്ടില്ലായെങ്കിൽ തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി 2023 ജൂൺ 14 വരെ സൗജന്യമായി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആധാർ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്തു ഡോക്യുമെന്റ് പുതുക്കാവുന്നതാണ്....
Other

വാഹന വില്‍പ്പന: ഉടമസ്ഥാവകാശം മാറാനും ആധാര്‍ നമ്പര്‍, ഇനി അസല്‍രേഖകള്‍ നല്‍കേണ്ട

വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും. ഓൺലൈൻ സേവനം 24 മുതൽ നിലവിൽവരും. ഉടമയറിയാതെ വാഹനഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിച്ചത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിവരം അടങ്ങിയ ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുക. ഇതുവഴി ക്രമക്കേട് തടയാനാകും. ആധാർ വിവരങ്ങൾ നൽകാത്തവർ ഓൺലൈൻ അപേക്ഷ നൽകിയശേഷം അതിന്റെ പകർപ്പും അസൽ ആർ.സി.യും മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണം. ആർ.സിയിലെ മേൽവിലാസം മാറ്റം, വാഹനത്തിന്റെ എൻ.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങൾക്കും ആധാർന...
error: Content is protected !!