ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം അറസ്റ്റ്, ശക്കമായി സമര്‍ദ്ദം, തന്നെ സമീപിച്ചത് സുഹൃത്ത് വഴി ; വെളിപ്പെടുത്തി ദില്ലി മന്ത്രി അതിഷി
ദില്ലി: ബിജെപിയില്‍ ചേരാന്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ദില്ലി മന്ത്രിയുമായ അതിഷിമര്‍ലെനെ. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം താന്‍ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അതിഷി വെളിപ്പെടുത്തി. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി. അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി.
തന്നെയും സൗരവ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി പറഞ്ഞു. അരവിന്ദ് കേജ്‌ര...