Tag: accident death

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി
Accident

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി....
Accident

കാത്തിരിപ്പിനൊടുവിൽ പിറന്ന കണ്മണിയെ കാണാൻ കഴിഞ്ഞില്ല, പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയ സുഹൃത്തിനെ സഹായിക്കാനുള്ള യാത്ര അന്ത്യയാത്രയായി

പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. പുലര്‍ച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന...
Accident

വണ്ടിയുടെ ഡോർ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നന്നമ്പ്ര: നിർത്തിയ വണ്ടിയുടെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് സ്കൂട്ടറിൽ തട്ടി വീണ് മധ്യവയസ്‌കൻ മരിച്ചു. വെള്ളിയാമ്പുറം അടിയാട്ടു പറമ്പിൽ മുഹമ്മദ് കുട്ടി (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പാണ്ടിമുറ്റം സി കെ പടിയിൽ വെച്ചാണ് അപകടം. മുമ്പിലുണ്ടായിരുന്ന മിനി ലോറി നിർത്തിയ ശേഷം ഡോർ തുറന്നപ്പോൾ മുഹമ്മദ് കുട്ടിയുടെ സ്കൂട്ടറിൽ തട്ടി ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മുഹമ്മദ് കുട്ടി തെയ്യാല കല്ലത്താണിയിൽ പാചകക്കാരനാണ്. ഇവിടെ നിന്ന് വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു. വെള്ളിയാംപുറത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പരേതനായ അടിയാട്ടുപ്പറമ്പില്‍ രായീന്‍ കുട്ടിയുടെ മൂത്തമകനാണ് മരിച്ച മുഹമ്മദ് ...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനാണ് മരിച്ച സുനിൽ....
Accident

മഞ്ചേരി മാലാംകുളത്ത് ലോറി 3 വാഹനങ്ങളിൽ ഇടിച്ചു 2 പേർ മരിച്ചു

മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷ കളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35), നെല്ലിക്കുത്ത് സ്വദേശിയായ പടാല ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു....
Accident

വയനാട് കാർ മരത്തിലിടിച്ചു 3 പേർ മരിച്ചു

വയനാട്: മുട്ടിലിൽ കാർ മരത്തിലിടിച്ചു മൂന്നു പേർ മരിച്ചു. മുട്ടിൽ വാര്യാട് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കാണ്. ഒറ്റപ്പാലം, വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
Accident

ബൈക്ക് റേസിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു....
Accident

പത്രവിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : പത്ര വിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ സമോറ ബാറിന് സമീപത്ത് വെച്ചാണ് അപകടം. വിതരണം ചെയ്യാനുള്ള പത്രവുമായി ടി വി എസ് സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ നിന്ന് വന്ന വണ്ടിയിടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അല്പം മുമ്പാണ് മരിച്ചത്. പത്രവിതരണം കഴിഞ്ഞ ശേഷം ചെമ്മാട് മാർക്കറ്റിൽ കപ്പ കച്ചവടവും നടത്തിയിരുന്നു. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി ചെമ്മാട് തൃക്കുളം പ്രദേശത്ത് പത്രവിതരണം നടത്തികൊണ്ടിരിക്കുകയായിരുന്ന ഇദ്ധേഹംചെമ്മാട് മൽസ്യ മാർക്കറ്റിലെ കപ്പ വിൽപ്പനക്കാരനുമായിരുന്നു.ഭാര്യ ഹലീമമക്കൾ, അബ്ദുൽ ഖാദർ, മ...
Accident

വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല. കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറ...
Accident

ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

മഞ്ചേരി: ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. ചീനിക്കൽ ഫാരിസ് (13) ആണ് മരിച്ചത്. മഞ്ചേരി -നിലമ്പൂർ റൂട്ടിൽ കാരക്കുന്ന് ഇന്ന് വൈകുന്നേരം 3.10ന് ആണ് അപകടം. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിയെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ മറിഞ്ഞു വീണ വിദ്യാർത്ഥിയുടെ ദേഹത്തു കൂടെ ടിപ്പർ ലോറിയുടെ പിറകിലെ ചക്രം കയറി ഇറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും വിദ്യാർഥി മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
Accident

വെന്നിയൂരിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ. ദീർഘകാലമായി വെന്നിയൂരിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി നടരാജൻ (60) ആണ് മരിച്ചത്. വാഹനമിടിച്ചാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിൽ ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എതിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്തും പരിസരത്തും വാഹനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഇൻക്വസ്റ്റ് നടത്തി. അതേ സമയം, ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപത്തെ സി സി ടി വി കളെല്ലാം പരിശോധിക്കുന്നുണ്ട്. 35 വർഷമായി വെന്നിയൂരിലെത്തിയ നടരാജൻ ആദ്യം ചുമട്ടു തൊഴിലാളിയും ഇപ്പോൾ തേങ്ങയിടുന്ന ജോലിക്കാരനുമാണ്. വാഴക്കാട് ചെറുവായൂർ സ്വദേശി സരോജിനി ആണ് ഭാര്യ. മക്കൾ: നിജില, നിഖിൽ. മരുമകൻ : സജീവ് (കൊണ്ടോട്ടി)...
Accident

കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികനായ പോലീസുകാരൻ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ ബിജു എന്ന പോലീസുകാരനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Accident

മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി റാഷി എന്നയാളാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം.
Accident, Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്....
Accident

ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

എആർ നഗർ: ബൈക്കിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (72) ആണ് മരിച്ചത്. തലപ്പാറക്കും കൊളപ്പുറത്തിനും ഇടയിൽ അരീത്തോട് വെച്ചായിരുന്നു അപകടം. മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് ശേഷം 3:00 നു വി കെ. പടി ജുമാഅത്ത് പള്ളിയിൽ പാലാന്തറ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടിവ് മെമ്പറായിരുന്നു....
Accident

കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

പൊന്നാനി : കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊന്നാനി കർമ്മ റോഡിന് സമീപം ചമ്രവട്ടം കടവിലാണ് അപകടം. കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു....
Accident

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു

മങ്കട.  തിരൂർക്കാട്  ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട്  അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21)  മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ. ...
Accident

പോണ്ടിച്ചേരിയിൽ വാഹനാപകടം, രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്....
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. താനൂർ ഒട്ടുംപുറം ആണ്ടിക്കടവത്ത് ഉസ്മാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്....
Accident

കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

വള്ളിക്കുന്ന്: കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ഫറോക്ക് നല്ലൂർ അങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് വള്ളിക്കുന്ന് എൻ സി ഗാർഡന് സമീപത്ത് വെച്ചാണ് അപകടം. ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വന്നതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എസ് ബി ഐ യുടെ എ ടി എം കൗണ്ടറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ....
Accident

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം, ഒരാൾ മരിച്ചു

​തിരുവനന്തപുരം: മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേറ്റു. ക​ഠി​നം​കു​ളം സ്വ​ദേ​ശി സ​ജാ​ദാ​ണ് മ​രി​ച്ച​ത്. സ​ജാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ​ൽ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും 11 പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ സ‍​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ജാ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സ​ജാ​ദ് മ​രി​ച്ച​ത്. മം​ഗ​ല​പു​ര​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് തെ​രി​യു​ന്ന​യാ​ളാ​ണ് പരിക്കേറ്റ അ​മ​ൽ. അ​മ​ലി​ന് വേ​ണ്ടി...
Accident

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന്...
Accident

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന്​ മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ....
Accident

വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പൊന്മള സ്വദേശി മരിച്ചു

മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു മധ്യവയസ്‌കൻ മരിച്ചു. പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം. മറ്റൊരാളുടെ ബൈക്കിന് പിറകിൽ കയറി നാട്ടിലേക്ക് പോകുകയായിരുന്നു. വടക്കേമണ്ണയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പിറകിൽ ഇരുന്ന സൈതലവി ക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീഴടങ്ങി. പ്രവാസം നിർത്തിയ ഇദ്ദേഹം പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു....
Accident

കുന്നുംപുറത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,

വേങ്ങരകുന്നുംപുറത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുള്ളിപ്പാറ സ്വദേശി പനക്കൽ കാരിക്കുട്ടിയുടെ മകൻ മാനുകുട്ടൻ (48) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി 8.30ന് കുന്നുംപുറം തൊട്ടശ്ശേരിയറ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.
Accident

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിച്ചാണ് പരിക്കുപറ്റിയത്. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.ഖബറടക്കം ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  നേരത്തെ പ്രവാസിയായിരുന്ന സുബൈർ ഒരു വർഷത്തോളമായി നാട്ടിലായിരുന്നു. മക്ക കെ എം സി സി സുഖൂൽ ഹിജാസ് ഏരിയ സെക്രട്ടറി യും ഹജ്ജ് വളണ്ടിയറും ആയിരുന്നു. മാതാവ്: പരേതയായ ഖദിയാ...
Accident

പരപ്പനങ്ങാടി ചിറമംഗലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ്‌ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിൽപെട്ട ആളുടേതെന്ന് കരുതുന്ന ഐ ഡി കാർഡ്...
Accident

എടരിക്കോട് ബൈക്കപകടം, ഓമച്ചപ്പുഴ സ്വദേശി മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ അൽമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
error: Content is protected !!