Tag: accident death

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു
Accident, Breaking news

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു

തനാളൂർ: വട്ടത്താണി ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് (8) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന...
Accident

തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ തലകാപ്പ് പാറാതൊടി സുരേഷ്ബാബുവിന്റെ മകൻ നവീൻ (19 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പ്രിയ, സഹോദരങ്ങൾ: നിധിൻ , നിഷാന്ത്. ...
Accident

ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു

 തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര്‍ കൊടിമരം  ദേശീയ പാത  യിൽ കഴിഞ്ഞ ദിവസം  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്ക് പറ്റിയ കൊടിമരം സ്വദേശി പരേതനായ കൊടപ്പന മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് (60)  ആണ് മരിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജമക്കൾ: ഹമീദ്, സൈതലവി, അബ്ദുസമദ്, റൈഹാനത്ത്, ഹാജറ, ഉമൈമത്ത്.മരുമക്കൾ: ശംസുദ്ദീൻ, ഫൈസൽ ...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA ...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്ന...
Accident

ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോറി ഇടിച്ചു വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി റോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സത്യൻ കടിയങ്ങാടിന്റേയും ജയലക്ഷ്മിയുടേയും മകളാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാവിലെ അച്ഛനും മകളും ഒരുമിച്ചാണ് വീട്ടിൽ നിന്നും പുറത്തു പോയത്. സത്യൻ ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിക്കും അഹല്യ ഗിറ്റാർ ക്ലാസ്സിനും പോയി. സത്യൻ പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകൾ അപകടത്തിൽ പെട്ടത്. പേരാമ്പ്ര സെന്...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേ...
error: Content is protected !!