Tag: Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്
Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ചെമ്മാട് എലുമ്പാട്ടിൽ റോഡിൽ സി.എം.മുസമ്മിൽ , അജ്നാസ് കുണ്ടൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.20 നാണ് സംഭവം. കോഴിക്കോട് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ
Accident

വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റസൈതലവി മുസ്ലിയാരെപെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
Accident

ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വച്ചാണ് അപകടം ഉണ്ടായത്, അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത 66 വെന്നിയൂർ പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. കോട്ടക്കൽ ഇരിങ്ങല്ലൂർ സ്വദേശി എം.റസ്‌ലാൻ മുഹമ്മദ് (20) ന് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കാണ്.
Accident

ദേശീയപാത തലപ്പാറയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു അപകടം, ആറ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം, 6 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ (42), ഭാര്യ ഹഫ്സത്ത് (32), പറപ്പൂർ സ്വദേശികളായ മുഹമ്മദ് സഹൽ (7), അബൂബക്കർ സിദ്ദിഖ് (37), അഹമ്മദ് (66), പ്രദീപ്. എന്നിവർക്കാണ് പരിക്കേറ്റത്....
Other

മമ്പുറം മഖാമിന് സമീപം ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്

തിരുരങ്ങാടി മമ്പുറം മഖാമിനടുത്ത് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പരപ്പനങ്ങാടി ബീച്ച് സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി എടുത്ത ഓട്ടോയുമായി മമ്പുറം മഖാമിലേക്ക് വന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...
Accident

ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്‌ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക്...
Accident

ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.

ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ ടാങ്കർ ലോറി മറിഞ്ഞു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം. ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് മറിഞ്ഞ വാഹനത്തിൽ ഓക്സിജിൻ ഇല്ലയിരുന്നു. അപകടസ്ഥലത്ത് ഉടൻതന്നെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ഫോയ്‌സ്, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടൽ മൂലം കഴിഞ്ഞദിവസംപാണമ്പ്രയിൽ ദേശീയപാത വികസന പ്രവർത്തിയിലുള്ള ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ ലോറി ഡ്രൈവർക്ക് രക്ഷകരായതും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തന്നെയാണ്...
Accident

തിരൂരങ്ങാടി ചന്തപ്പടിയിൽ അപകടം, 2 പേർക്ക് പരിക്ക്

തിരുരങ്ങാടി ചന്തപ്പടിയിൽ  കാറും ബൈക്കും കൂട്ടി ഇടിച്ച് 2 പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ തിരൂരങ്ങാടി താഴെ ചിന സ്വദേശികളായ രണ്ട് പേർക്കാണ് പരിക്ക് പറ്റിയത്. ഇവരെ നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും ചേർന്ന് തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Accident

ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

കണ്ണമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ചെരുപ്പടി മല കണ്ടു തിരിച്ചു വരുമ്പോൾ ചേറക്കാട് വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. പുളിയംപറമ്ബ് സ്വദേശി തോട്ടോളി കീർനാൽക്കൽ അബ്ബാസിന്റെ മകൻ മുഹമ്മദ് സുഹൈൽ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അപകടം. റോഡിലെ ഹമ്പിൽ തട്ടി. നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു. വാർഡ് എം എസ് എഫ് കമ്മിറ്റി ട്രഷറർ ആയിരുന്നു. മാതാവ്, റാബിയ മംഗലശ്ശേരി. സഹോദരങ്ങൾ,മുഹമ്മദ് നിഹാൽ, ഫാത്തിമ ഹന, ഫാത്തിമ നിഹല...
Accident

ബൈക്ക് ബസിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്

തിരൂരങ്ങാടി: പന്താരങ്ങാടിയിൽ, ബസിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്. താനൂർ ചിറക്കൽ സ്വദേശി മന്നത്ത് ഗോകുലിന് (23) ആണ് തലക്ക് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
Malappuram

കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്...
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
Accident

ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു അപകടം. ഇന്ന് പുലർച്ചെ യാണ് അപകടം. യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ എം കെ എച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവർ ആലപ്പുഴ സ്വദേശികൾ ആണെന്നാണ് അറിയുന്നത്.
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു....
Accident

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി-   വട്ടപ്പാറ ഇറക്കത്തിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
Accident, Breaking news

ദേശീയപാത കൂരിയാട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം

ദേശീയപാത 66 ൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.45 നാണ് അപകടം. കാറിലുണ്ടായിന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Breaking news

വള്ളുവമ്പ്രത്ത് ബന്ധുക്കളായ 2 കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി. വള്ളുവമ്പറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പൂക്കോട്ടൂർ വള്ളുവമ്പ്രം മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (നാലര) ആണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തരയോടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ ആദിൽ ദേവിനെ രക്ഷപ്പെടുത്തുന്നതിനിടെ അർച്ചനയും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് കരുതുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
Accident

നന്നമ്പ്രയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര സ്കൂൾ പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികൾക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!