Tag: Adalat

മഴയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ വഴിതെളിഞ്ഞു ; ചക്കിക്ക് ആശ്വാസത്തോടെ മടക്കം
Malappuram

മഴയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ വഴിതെളിഞ്ഞു ; ചക്കിക്ക് ആശ്വാസത്തോടെ മടക്കം

പെരിന്തല്‍മണ്ണ : കാറ്റിലും മഴയില്‍ മരംവീണ് പൂര്‍ണമായി തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ സഹായം തേടിയെത്തിയ ചക്കിക്ക് ജനുവരി അഞ്ചിന് മുമ്പ് തുക കൈമാറാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിക്കുകയായിരുന്നു. കീഴാറ്റൂര്‍ വില്ലേജിലെ പറമ്പൂര്‍ വാര്‍ഡിലെ നാല് സെന്റ് ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പൂവത്തുംപറമ്പില്‍ ചക്കിയുടെ വീട്. 2023 ഒക്‌ടോബറിലുണ്ടായ കനത്ത കാറ്റിലും മഴയിലും പന വീണ് വീട് പൂര്‍ണമായി തകര്‍ന്നതോടെ താമസം ഭര്‍തൃസഹോദരന്റെ വീട്ടിലായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന തനിക്ക് കയറിക്കിടക്കാനും വിവാഹം ചെയ്തയച്ച മൂന്ന് പെണ്‍മക്കള്‍ക്ക് വരാനും വീടില്ലെന്നും പ്രകൃതിക്ഷോഭ ഫണ്ടില്‍നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടി...
Malappuram

താലൂക്ക്തല അദാലത്ത്: തിരൂരങ്ങാടിയില്‍ 26 ന് ; പരാതികള്‍ നാളെ മുതല്‍ സ്വീകരിക്കും

മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്തുകളില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ നാളെ (ഡിസംബര്‍ 6) മുതല്‍ സ്വീകരിച്ചു തുടങ്ങും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പരാതികള്‍ നല്‍കാം. ഡിസംബര്‍ 13 വരെ നല്‍കാന്‍ അവസരമുണ്ടാകും. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം,...
Information, Other

പരാതികൾക്ക് പരിഹാരം കണ്ട് ‘കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു

വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന അദാലത്തില്‍ ഒട്ടേറെപ്പേരുടെ ആധികള്‍ക്ക് വിരാമമായി. പരാതിക്കാരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തും ആശ്വാസവാക്കുകള്‍ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സജീവമായപ്പോള്‍ അദാലത്ത് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ നടന്നത്. മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ,...
Feature, Information

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്: കൊണ്ടോട്ടി താലൂക്കിൽ പരിഗണിച്ചത് 1351 പരാതികൾ

മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു. ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ്രേംക...
Feature

ആമിക്ക് കൈത്താങ്ങായി അദാലത്ത് ; ദുരിതകാലം മാറി പട്ടയമായ സന്തോഷത്തില്‍ ആമി

പൊന്നാനി : വര്‍ഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കല്‍ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തി അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ നാളുകളിലെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ആമിയുടെ തൊണ്ടയിടറി. എന്നാല്‍ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും ആമി മറന്നില്ല. 'കരുതലും കൈത്താങ്ങും' പൊന്നാനി താലൂക്ക്തല അദാലത്തില്‍ 89 കാരിയായ ആമിയുടെ പരാതിയില്‍ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് പട്ടയം അനുവദിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പട്ടയത്തിനായുളള ആമിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി....
error: Content is protected !!