കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
പി.ആർ. 51/2026
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28.
ഒറ്റത്തവണ...

