Tag: Air india

കരിപ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ ഇന്ത്യ ; യാത്രക്കാര്‍ ദുരിതത്തിലാകും
Kerala

കരിപ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ ഇന്ത്യ ; യാത്രക്കാര്‍ ദുരിതത്തിലാകും

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ഇന്ത്യ. കരിപ്പൂരില്‍് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവും. കരിപ്പൂര്‍ വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ സ്വകാര്യവത്കരണം വന്നയുടന്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി ലാഭത്തിലായിരുന്നു ഈ സര്‍വീസുകളെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എയര്‍ ഇന്ത്യ ഇത് പിന്‍വലിച്ചത്. എയര്‍ ഇന്ത്യ നടത്തിയിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്. ലാഭകരമായിരുന്ന ഡല്‍ഹി സര്‍വീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂര്‍ -മുംബൈ സര്‍വീസ...
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് ...
Feature, Information

കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ...
Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ  എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍....
error: Content is protected !!