Tag: Airport road

കൊളപ്പുറത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി
Accident

കൊളപ്പുറത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി

എആർ നഗർ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കൊളപ്പുറം ആസാദ് നഗറിലെ ഇലക്ട്രിക് സ്കൂട്ടർ ഷോ റൂമിലേക്കാണ് ഇടിച്ചു കയറിയത്. കടയുടെ മുൻവശം തകർത്ത് മുന്നോട്ട് പോയ കാർ മതിലിൽ ഇടിച്ചാണ് നിന്നത്. സമീപത്തെ വീടിന്റെ ചുമരിന വിള്ളലുണ്ടായി. നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു. പടപ്പറമ്പ് സ്വദേശിയുടേതാണ് കാർ. ...
Accident

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊണ്ടോട്ടി : എയർപോർട്ട് റോഡിൽ സ്കൂട്ടറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. എയർ പോർട്ട് റോഡിൽ കൊളത്തൂരിന്റെയും കൊട്ടപ്പുറത്തിന്റെയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേരും മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. ...
Breaking news

മാസങ്ങൾക്ക് മുമ്പ് മന്ത്രി റിയാസ് ഉദ്‌ഘാടനം ചെയ്ത കുമ്മന്തൊടു പാലത്തിലെ റോഡിൽ വിള്ളൽ

തിരൂരങ്ങാടി : മൂന്നിയൂർ- പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കുമ്മന്തൊടു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടു. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും പുനർ നിർമ്മാണം നടത്തിയത്. രണ്ട് മാസം മുമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്‌ഘാടനം നടത്തിയത്. എയർ പോർട്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിക്ക് ഉപയോഗിക്കുന്ന റോഡണിത്. പടിക്കൽ ഭാഗത്തു നിന്നും പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിന്റെ ഒരു വശത്താണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പാലവും റോഡും ഉയർത്തി വീതി കൂട്ടിയാണ് നിർമ്മാണം നടത്തിയത്. റോഡ് മണ്ണിട്ട് ഉയർത്തി ടാറിംഗ് നടത്തിയതിൽ ഉണ്ടായ അപാകതയാണ് വിള്ളലിന് കാരണമെന്ന് പറയുന്നു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ മുമ്പും ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം...
Malappuram

കേരളത്തിൻ്റെ വികസനത്തിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുമ്മൻതൊടുപാലം പാലം നാടിന് സമർപ്പിച്ചു മുന്നിയൂർ: കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി റോഡുകളാക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കുമ്മൻതൊടുപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ - പെരുവള്ളൂർ റോഡിൽ കുമ്മൻതോടിന് കുറുകെ നിലവിലുണ്ടായിരുന്ന 50 വർഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലമാണ് പുനർ നിർമ്മിച്ചത്. മൂന്നിയൂർ, പെരുവള്ളൂർ എന്നീ രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അഞ്ചരകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ...
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
error: Content is protected !!