Tag: akshaya

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി
Malappuram

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ, അസിസ്റ്റന്റ് പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ സേതു കുമാര്‍ എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ജി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മികച്ച രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്കി വരുന്നതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ പറഞ്ഞു. എ.ഐ ടെക്‌നോളജിയില്‍ അക്ഷയ കേന്ദ്രം വഴി പുതിയ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉമ്മര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇതൊടൊപ്പം നടന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അരുണ്‍ജിത്ത് സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോകുല്‍ പിജി അദ്ധ്യക്ഷത വഹിച്ചു. സാദിഖലി എ.പി നന്ദി രേഖപ്പെടുത്തി. ...
Information, Kerala

അക്ഷയ കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കിയാല്‍ പരാതിപ്പെടാം

സംസ്ഥാനസർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. സർക്കാർ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതു ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും , നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമായും , നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. സേവനങ്ങ...
error: Content is protected !!