Tag: Ali musliyar

ആലി മുസ്‌ലിയാരുടെ ചരിത്രംതേടി തമിഴ് സംഘം
Information

ആലി മുസ്‌ലിയാരുടെ ചരിത്രംതേടി തമിഴ് സംഘം

തിരൂരങ്ങാടി: തമിഴ് നാട്ടിലെ കോയമ്പത്തൂർ ജയിലിൽ വീരമരണം വരിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ആലി മുസ്‌ലിയാരുടെ ചരിത്രസ്മരണകൾ നിറഞ്ഞ തിരൂരങ്ങാടിയിലെ ചരിത്രവേരുകൾ തേടി തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷികളുടെ സംഘം എത്തി. മലബാർ പോരാട്ടങ്ങളെക്കുറിച്ചും 1921 ലെ ഖിലാഫത്ത് സമര നായകൻ ആലി മുസ്‌ലിയാരെക്കുറിച്ചുമുള്ള ചരിത്ര വസ്തുതകളുടെ അന്വേഷണമാണവരെ തിരൂരങ്ങാടിയിൽ എത്തിച്ചത്. പതിനാല് യാത്രാ അംഗങ്ങൾ ഉൾപ്പെടുന്ന രിഹ് ല പൈതൃക യാത്രാ സംഘമാണ് കഴിഞ്ഞ ദിവസം ചരിത്ര പഠനത്തിനായി ഇവിടെ എത്തിയത്. തിരൂരങ്ങാടി കിഴക്കേ തെരുവിലെ ആലി മുസ്‌ലിയാർ മസ്ജിദ് , യങ് മെൻ ലൈബ്രറിയിലെ ആലി മുസ്‌ലിയാർ സ്മാരക ആർട്ട് ഗ്യാലറി, ……….etc തുടങ്ങി പ്രധാന ചരിത്രസ്മാരകങ്ങൾ അവർ സന്ദർശിച്ചു. മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും അവക്ക് ധീരനായകത്വം നൽകിയ വിപ്ലവകാര...
Other

തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ

മലബാർ സമരം 101-ാം വാർഷികാചരണം നടത്തിതിരൂരങ്ങാടി : ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ 1921 ലെ മലബാർ സമരത്തിൻ്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയിൽ ആലി മുസ്ലീലാർ സ്മാരക കവാടം നിർമ്മിക്കുമെന്ന് തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചു. മലബാർ സമരത്തിൻ്റെ 101-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. അന്തരിച്ച വലിയാട്ട് ബാപ്പുട്ടി ഹാജിക്ക് അനുശോചനം രേഖപ്പെടുത്തി യോഗനടപടികൾ ആരംഭിച്ചു . പി. എം. അഷ്റഫ് ലൈബ്രറി ഡെവലെപ്മെൻ്റ്റ് സ്കീം അവതരിപ്പിച്ചു. ഡോ. പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം ചെയ്തു. എളം പുലാശ്ശേരി മുഹമ്മദ്, കൊളക്കാട്ടിൽ മരക്കാർ ഹാജി, കാരാടൻ കുഞ്ഞാപ്പു എന്നിവരെ ആദരിച്ചു. ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, എ.കെ.മുസ്തഫ, പി.ഒ.ഹംസ മാസ്റ്റർ, കെ.മൊയ്തീൻ കോയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.പി.അബ്ദുൽ വഹാബ് സ്വഗതവുംഅരിമ്പ്ര മുഹമ്മദ് മാസ...
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സ...
Local news

ഓർമകൾ ചികഞ്ഞെടുത്തു, ബഷീറിന്റെ കരവിരുതിൽ തിരൂരങ്ങാടി കിഴക്കേപള്ളിയുടെ പഴയ ചിത്രം കാൻവാസിൽ ഒരുങ്ങി

തിരൂരങ്ങാടി: മലബാർ സമര ചരിത്രത്തിലെ പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേ പള്ളിയുടെ ചിത്രം പ്രകാശനം ചെയ്തു. മലബാർ വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരൂരങ്ങാടി യങ് മെൻസ് ലൈബ്രറിയിൽ സ്ഥാപിക്കുന്ന ആലി മുസ്ല്യാർ സ്മാരക ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നതിന് വരച്ചു പൂർത്തിയാക്കിയ ചിത്രം ബഷീർ കാടേരി ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എ.എം.നദ്‌വി ക്ക് നൽകിക്കൊണ്ട് അധ്യാപകനും ഗവേഷകനുമായ ഡോ. അനീസുദ്ദീൻ അഹ്‌മദ് വി , അഷ്റഫ് കെ മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഔപചാരികമായി പ്രകാശനം ചെയ്തു. സമാന്തരമായി നിരവധി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും എഴുത്തുകാരും സംയുക്തമായി സോഷ്യൽ മീഡിയ പ്രകാശനച്ചടങ്ങിൽ പങ്കാളികളായി. മലബാർ വിപ്ലവ നായകൻ ആലി മുസ്‌ലിയാരുടെ ആസ്ഥാനമായിരുന്ന ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേപ്പള്ളി നവീകരണത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു പുതുക്കി പണിതത്.ചരിത്ര പ്രധാനമായ തിരൂരങ്ങാടി കി...
Malappuram

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വിഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണ...
error: Content is protected !!