Monday, August 18

Tag: Alinchuvad

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും....
Accident

മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

മുന്നിയൂർ : ആലിൻ ചുവട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.ആലിൻ ചുവട് സ്വദേശികളായ പാങ്ങാട്ട് കുഞ്ഞിമുഹമ്മദ് (70), പാങ്ങാട്ട് മുജീബ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചെമ്മാട് തലപ്പാറ റൂട്ടിൽആലിൻചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം....
Other

മൂന്നിയൂരിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീ പിടിച്ചു

മൂന്നിയൂർ: ആലിൻ ചുവട്ടിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം. സുജിത്ത് ഇളയോടത്ത് പടിക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വർക്ക് ഷോപ്പിലാണ് രാത്രി 11 മണിയോടെ തീ പിടുത്തമുണ്ടായത്. യന്ത്ര സാമഗ്രികളും വൻതോതിൽ മര ഉരുപ്പടികളും വിറകും ശേഖരിച്ചിട്ടുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്, താനൂർ അഗ്നി രക്ഷാ നിലയിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ ബി ഷാജിമോന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചു. സേനയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ അഗ്നിബാധയാണ് ഒഴിവായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്ട...
error: Content is protected !!