Tag: Ambalapuzha

സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു
Kerala

സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു

അമ്പലപ്പുഴ : സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്. ദേശീയ പാതയില്‍ അമ്പലപ്പുഴ ജംഗ്ഷനില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോയ ഓര്‍ഡിനറി ബസ് ജംഗ്ഷനില്‍ റെഡ് സിഗ്‌നല്‍ കിടന്നിട്ടും മുന്നോട്ടെടുക്കുമ്പോള്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. കാലിനും തലക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് രാത്രി 10 ഓടെയാണ് മരണം സംഭവിച്ചത്....
Information

വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

അമ്പലപ്പുഴ : വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. ഒരു വിദ്യാര്‍ഥിനി കൂടി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനില്‍ ശ്രീജിത്താണ് (43) അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്‌കൂളില്‍വച്ചും ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 19 ന് 5 വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ മാന...
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
error: Content is protected !!