Tag: Anil Antony

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്. എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മത ...
Information, Politics

അനില്‍ ആന്റണി ബിജെപി കെണിയില്‍ വീണു, പിന്നീട് ദുഃഖിക്കേണ്ടി വരും, കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല ; വിഡി സതീശന്‍

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല.എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധനുമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ബി....
error: Content is protected !!