Tag: Arestt

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ മജീദ് എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്, വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീർ (32), നെല്ലിക്കുത്ത്, ഒലിപ്രാക്കാട്, പതിയൻ തൊടിക, അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തിരുന്നു. കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയം, വാഹനത്തിൽ നിന്ന് ഇറങ്ങി കൗണ്സിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന ...
Crime

പ്രണയിച്ചു വിവാഹം:മകൾക്കും മരുമകനുമെതിരെ ക്വട്ടേഷൻ നൽകിയ ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത , അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേ...
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധ...
Crime

ആൺകുട്ടികളെ ഉപയോഗിച്ച് ‘ഹണി ട്രാപ്പ്’; നിലമ്പൂരിൽ 2 പേർ പിടിയിൽ

നിലമ്പൂർ: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂർ പോലീസിന്റെ പിടിയിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട്  ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ  എന്നിവരെയാണ് നിലമ്പൂർ  സി ഐ ടി എസ്  ബിനു  അറസ്റ്റ് ചെയ്തത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്.  തുടർന്ന് സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കൻ  നിലമ്പൂർ പോലിസ് ഇൻസ്‌പെക്ടർ ടി എസ് ബിനുവിന്  നൽകിയ പരാതിയില...
Breaking news, Crime

11വയസ്സുകാരി മന്ത്രവാദ ചികിത്സയിൽ മരിച്ച സംഭവം: വെള്ളം ജപിച്ച് ഊതിയ ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റിൽ. നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നൽകിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോൾ ജപിച്ച് ഊതിയ വെള്ളം നൽകിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, പെൺകുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ. ഫാത്തിമ പനി ബാധി...
Malappuram

ബായാർ തങ്ങളെന്ന വ്യാജേന ചികിത്സയുടെ പേരിൽ അര കോടി രൂപ തട്ടിയ യുവാവ് പിടിയിൽ

കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രസിദ്ധ ആത്മീയ ചികിത്സകനായ കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി...
error: Content is protected !!