Tag: Award

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മ...
ഇശൽ രചന കലാ സാഹിത്യ വേദി വി.എം കുട്ടി, യു.കെ.അബൂസഹ്ല സ്മാരക പുരസ്കാരങ്ങൾ വിളയിൽ ഫസീല ക്കും ബാപ്പു വെള്ളിപ്പറമ്പിനും
Information

ഇശൽ രചന കലാ സാഹിത്യ വേദി വി.എം കുട്ടി, യു.കെ.അബൂസഹ്ല സ്മാരക പുരസ്കാരങ്ങൾ വിളയിൽ ഫസീല ക്കും ബാപ്പു വെള്ളിപ്പറമ്പിനും

കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യ മേഖല യിലെ സമഗ്ര സംഭാവനക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്ന രണ്ടാമത് വി.എം കുട്ടി ,യു.കെ. അബൂസഹ് ല സ്മാരക പുരസ്കാരങ്ങൾപ്രഖ്യാപിച്ചു.പ്രശസ്ത ഗായിക വിളയിൽ ഫസീലയും മാപ്പിള കവി ബാപ്പു വെള്ളിപ്പറമ്പും പുരസ്കാരത്തിന് അർഹരായി.ക്യാഷ് അവാർഡുംപ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നന്നെ ചെറുപ്പ ത്തിൽ വി.എം. കുട്ടിയുടെ ഗാനമേള ട്രൂപ്പിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധ നേടിയ ഗായികയാണ് വിളയിൽ ഫസീല.1000 ത്തിലേറെ ഹിറ്റ് മാപ്പിള പ്പാട്ടുകൾ പാടിയ ഫസീല 1921 ഉൾപ്പെടെ സിനിമയിലും പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രചന രംഗത്ത് ശ്രദ്ധേയനായ ബാപ്പു വെള്ളിപ്പറമ്പ്6000 ത്തിലേറെ ഹിറ്റു പാട്ടുകൾ എഴുതിയിട്ടുണ്ട്.യേശുദാസ് , ചിത്ര ഉൾപ്പെടെയുള്ളവർ ഇദ്ദേഹ ത്തിന്റെ പാട്ടുകൾ പാടി മാപ്പിളപ്പാട്ട് രംഗത്തുംശ്രദ്ധ നേടിയിട്ടുണ്ട്.മെയ് 28 ന് പുളിക്കലിൽ നടക്കുന്ന രചനോത്സവം -2023' ചടങ്ങിൽ പുരസ്...
Information

ദേശീയ പഞ്ചായത്ത് അവാര്‍ഡ് 2023 ; നാല് പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ കേരളം, ഒന്ന് മലപ്പുറം ജില്ലയില്‍

2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ ലഭിച്ച കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ലഭിച്ച നാല് പുരസ്‌കാരങ്ങളില്‍ ഒന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പെരുമ്പടപ്പിന് പുരസ്‌കാരം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്...
Education, Information

നെഹ്‌റു യുവ കേന്ദ്ര മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌കാരം ഷീബ ടീച്ചർക്ക്

നാഷണല്‍ ഫിലിം അക്കാദമി യും നെഹ്‌റു യുവ കേന്ദ്ര യും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ പുരസ്‌കാരം മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ കെ.ഷീബ ടീച്ചര്‍ക്ക്ഏപ്രിൽ 26 നു തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും
Information

കായകല്‍പ്പ് അവാര്‍ഡ്; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി തിരൂരങ്ങാടി

തിരുവനന്തപുരം: 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സബ് ജില്ലാ തലത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനം. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സബ് ജില്...
Information

വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാകായിക സാഹിത്യമേഖലകളിലും നിറ സാന്നിധ്യമായ പ്രവാസി സംഘടനയായ വെന്നിയൂര്‍ പ്രവാസി സംഘം സഊദി വെന്നിയൂര്‍ പരിസര പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവജന വിഭാഗത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ കലാ പ്രതിഭ പുരസ്‌കാരം യുവ സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്ന നിലയില്‍ ലുക്കുമാനുല്‍ ഹക്കീം പി.ടി ക്കും യുവ കര്‍ഷക പുരസ്‌കാരം കോവിഡ് ഘട്ടത്തില്‍ സ്വന്തമായി കൃഷി ചെയ്ത പച്ചകറികള്‍ സൗജന്യമായി ജനങ്ങളില്‍ എത്തിക്കുകയും, തന്റെ തോട്ടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ വിറ്റ് കിട്ടിയ പണം വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയതിനും നാസര്‍ സി.പിക്കും നല്‍കാന്‍ തീരുമാനിച്ചതായി വിപിഎസ് പ്രസിഡണ്ട് മജീദ് പാലക്കല്‍ അറിയിച്ചു. വെന്നിയൂര്‍ ജിഎംയൂപി സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യപന വേദിയിലായിരുന്നു പ്...
Information

ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയ്ക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്. രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എം പിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്ടാസിന...
Other

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന്റെ കുടുംബത്തെ ഗായകൻ ഷാഫി കൊല്ലം അവഹേളിച്ചതായി പരാതി

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന് ഉപഹാരം നൽകാനെത്തിയ മാപ്പിള ആൽബം ഗായകൻ ഷാഫി കൊല്ലം കുടുംബത്തെ അവഹേളിച്ചതായി പരാതി. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി ഇറക്കിവിട്ടതായും പരാതി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻറ് ആർട്സ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും, കഥാപ്രസംഗികയുമായ റംല ബീഗത്തിന് ഏർപ്പെടുത്തിയ ഉപഹാരം നൽകാനെത്തിയ ആൽബം ഗായകൻ ഷാഫി കൊല്ലമാണ് റംല ബീഗത്തിൻ്റെ കുടുംബത്തെ ആക്ഷേപിച്ചതായി പരാതിയുള്ളത്. ഉപഹാരം നൽകാനെത്തിയ ഷാഫിയും, കൂടെയുള്ളവരും അടച്ചിട്ട മുറിയിൽ വെച്ച് മകളെ ഒഴികെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയാണ് ഉപഹാരം നൽകിയത്. ഉപഹാരം നൽകുന്നതുമായി ബന്ധപ്പെട്ടെ ഫോട്ടോയോ, വീഡിയോയോ പകർത്താനോ ഇകാമ പ്രവർത്തകർ സമ്മതിച്ചില്ലെന്നും കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലി കുട്ടി പറഞ്ഞു. ...
Local news

വെളിമുക്ക് അധ്യാപക കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

മുന്നിയൂർ : വെളിമുക്ക് മഹല്ല് അദ്ധ്യാപക കൂട്ടായ്മക്ക് കീഴിൽ പ്രദേശത്തെ എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പ്രതിഭാ സംഗമം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി സുബൈദ,ടീച്ചേഴ്സ് ഫോറം രക്ഷാധികളായ ഡോക്ടർ എ അബ്ദുറഹിമാൻ, സി. ആയമ്മ ടീച്ചർ, പ്രൊഫസർ എം. അബ്ദുസ്സമദ്, എം. അബ്ദുൽ ഹമീദ്, എം. അബ്ദുൽ മജീദ്, എ. അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ നസ്‌ലി ഫാത്തിമ, ഡെലിൻ റിയോൺ, വിസ്മയ എന്നിവർ സംസാരിച്ചു.ഹമീദ് മാസ്റ്റർ ദേവതിയാൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.ടീച്ചേഴ്സ് ഫോറം പ്രസിഡണ്ട് ഡോകടർ സി.പി മുനീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.എം.മുഹമ്മദ് ഷാഫി, സി.പി യൂനുസ്, പി. ഷമീം, പി. ജാഫർ ഷരീഫ്, യു അബ്ദുൽ ഷരീഫ് എന...
error: Content is protected !!