70 വയസ്സ് മുതലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി ; അപേക്ഷിക്കേണ്ടത് എങ്ങനെ, പദ്ധതിയെ കുറിച്ച് കൂടുതലറിയാം
ന്യൂഡല്‍ഹി : 70 വയസ്സ് മുതലുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരുക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. വരുമാന പരിധിയില്ലാതെ തന്നെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വയോധികര്‍ക്ക് ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് കീഴില്‍ നൂറു കണക്കിന് എംപാനല്‍ഡ് ആശുപത്രികളുണ്ട്. ഈ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ്' നല്‍കുമെന്നും 9-ാമത് ആയുര്‍വേദ ദിനത്തോട് അനുബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന പദ്ധതിക്ക് കീഴിലാണ് സഹായം. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയാണ് ഓരോര...