Tag: banned plastic products

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ര...
error: Content is protected !!