മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
തിരുവനന്തപുരം: മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. തലസ്ഥാന നഗരിയിലെ മുസ്ലിം ലീഗ് മുഖമായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹംതെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രമുഖ നേതാവായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവാണ് വിട പറഞ്ഞത്. വിവിധ മുസ്ലിം കൂട്ടായ്മകളുടെയും ഭാരവാഹിയും സംഘാടകന...

