Tag: bike accident

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Accident

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വളാഞ്ചേരി : ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വളാഞ്ചേരി ആതവനാട് കാർത്തല ചുങ്കത്ത് വെച്ചാണ് അപകടം. ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്. ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻന്റെ മകൻ ജാസിറിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു....
Accident

കൊടികുത്തിമല റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു 2 പേർ മരിച്ചു

പെരിന്തൽമണ്ണ : അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു.സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിൻ്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ വള്ളൂരാൻ നിയാസ് (19) പരിക്കേറ്റു മൗലാന ആശുപത്രിയിൽ ചികിത്സയിലുണ്ട്....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
Accident

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന ക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബൈക്ക് യാത്രക്കാരനായ കരുമ്പിൽ നമ്മളങ്ങാടി സ്വദേശി ഷാഹിദ്, കാൽനട യാത്രക്കാരനായ ഗുജ്റാത്ത് സ്വദേശി മങ്കില (45) എന്നിവർക്കാണ് പരിക്കേറ്റത്. ഗുജ്റാത്ത് സ്വദേശിയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Other

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ്ലിഹ് എന്‍.കെ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചട്ടിപ്പറമ്പിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. തിമിർത്തു പെയ്ത മഴയിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ആൾക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുസ്ലിഹിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു....
Accident

പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ചെമ്മാട് എലുമ്പാട്ടിൽ റോഡിൽ സി.എം.മുസമ്മിൽ , അജ്നാസ് കുണ്ടൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.20 നാണ് സംഭവം. കോഴിക്കോട് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ
Accident

എടരിക്കോട് ബൈക്കപകടം, ഓമച്ചപ്പുഴ സ്വദേശി മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ അൽമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Accident

തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അർമേനിയയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂർ : ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കെ ടി ജലീല്‍ എംഎല്‍എ ഇടപെട്ട് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍....
Accident

റോഡരികിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു

അരീക്കോട് കുറ്റൂർ കുനിയിൽ റോഡ് സൈഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മുതുവല്ലൂർ പരതക്കാട് സ്വദേശി നറമ്പനക്കാട് മുഹമ്മദിന്റെ മകൻ ജഹ്ഫർ (31) ആണ് മരിച്ചത്. കുനിയിൽ ഭാഗത്ത് നിന്ന് പരതക്കാട് ഭാഗത്തേക്ക് വരുമ്പോൾ റോഡ് സൈഡിലെ കുഴിയിൽ വീണതാണ് അപകട കാരണം . ഉടൻ തന്നെ തൊട്ടടുത്ത പെരുപ്പറമ്പ് മദർ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല....
Accident

ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

കണ്ണമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ചെരുപ്പടി മല കണ്ടു തിരിച്ചു വരുമ്പോൾ ചേറക്കാട് വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. പുളിയംപറമ്ബ് സ്വദേശി തോട്ടോളി കീർനാൽക്കൽ അബ്ബാസിന്റെ മകൻ മുഹമ്മദ് സുഹൈൽ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അപകടം. റോഡിലെ ഹമ്പിൽ തട്ടി. നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു. വാർഡ് എം എസ് എഫ് കമ്മിറ്റി ട്രഷറർ ആയിരുന്നു. മാതാവ്, റാബിയ മംഗലശ്ശേരി. സഹോദരങ്ങൾ,മുഹമ്മദ് നിഹാൽ, ഫാത്തിമ ഹന, ഫാത്തിമ നിഹല...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA...
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
error: Content is protected !!