Tuesday, October 14

Tag: Bike lorry accident

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു
Accident, Breaking news

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു....
Accident, Information

താനൂര്‍ സ്‌കൂള്‍ പടിയില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനും തീ പിടിച്ചു ; ഒരാള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനു തീ പിടിച്ചു ഒരാള്‍ മരണപ്പെട്ടു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Accident, Information

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Accident

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു

കൊണ്ടോട്ടി : റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം സ്വദേശി നാരിമടക്കൽ മൊയ്ദീൻ കുട്ടി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ കൊണ്ടോട്ടി നീറാട് വെച്ച് ആണ് അപകടം. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കേറ്റു....
error: Content is protected !!