Tag: Bike race

ബൈക്ക് റേസിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Accident

ബൈക്ക് റേസിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു. ...
Malappuram

കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട...
Crime

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്. ...
Automotive, Kerala

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

തിരുവനന്തപുരം: ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു. ...
error: Content is protected !!