Tag: Bomb blast

ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു
Kerala

ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. എരഞ്ഞോളി സ്വദേശി കുടക്കളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീല്‍ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു....
Accident

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും. സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി...
Breaking news

എകെജി സെന്ററിന് നേരെ ബോംബേറ്, കോൺഗ്രസ്സെന്ന് സിപിഎം

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക...
Accident

ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭർത്താവ് കിണറ്റിൽ ചാടിയും മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. മാമ്പുഴ പലകക്കോടൻ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മറ്റൊരു മകൾ ഷിഫാന പൊള്ളലേറ്റ് ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ...
error: Content is protected !!