Tag: breast feeding

‘മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ‘ ; ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി നടത്തി
Malappuram

‘മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ‘ ; ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി നടത്തി

മലപ്പുറം : ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി പി നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2024 ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെയാണ് ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. 'മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുകുന്നതിനുള്ള ശേഷിയുണ്ട് എന്നും കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്ന് മുലയൂട്ടല്‍ തുടങ്ങണം എന്നും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി. ആശുപത്രിയിലെ അമ്മമാരില്‍ കുഞ്ഞിന് ഏറ്റവും നല്ല രീതിയില്‍ മുലയൂട്ടുന്ന അമ്മയായ മുബഷിറ യൂസഫിന് എംഎല്‍എ പ്രോത്സാഹന സമ്മാനം നല്‍കി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചച്ചു. ...
Malappuram

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ - ഷിഹാന തസ്‌നി ദമ്പതികളുടെ മകളായ 78 ദിവസം പ്രായമുള്ള നൈഷാന ഇഷാല്‍ ആണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ...
Kerala, Other

കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
Kerala, Malappuram

ലോക മുലയൂട്ടല്‍ വാരാചരണം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) സഹകരണത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ്ജ ഉദ്ഘാടനം ചെയ്തു. ‘ജോലിയും മുലയൂയൂട്ടലും ഒരുമിച്ച് കൊണ്ട് പോകുന്നതിനായി നമുക്ക് പ്രയത്‌നിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 7 വരെ മൂലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി. എന്‍ അനൂപ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി എജുക്കേഷന്‍മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഇ.ആര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് പീ...
error: Content is protected !!