Tag: Calicut Universityil

കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പുകൾ
Calicut, Education, university

കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പുകൾ

ദേശീയ ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15-ന് രാവിലെ 9 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.     പി.ആര്‍. 1569/2022 നീന്തല്‍ പരിശീലന ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30-ന് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.      പി.ആര്‍. 1570/2022 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ., പ...
Calicut, university

സര്‍വകലാശാലയുടെ ജൈവവൈവിധ്യം പുസ്തകരൂപത്തില്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന്റെ ജൈവ വൈവിധ്യം വ്യക്തമാക്കുന്ന സചിത്ര പുസ്തകം പുറത്തിറങ്ങി. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ സസ്യ ജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. 558 സപുഷ്പികള്‍, 202 ജന്തുജാലങ്ങള്‍ എന്നിവയെക്കുറിച്ച് ഇതില്‍ വിശദമാക്കുന്നുണ്ട്. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, അധ്യാപകരായ ഡോ. സന്തോഷ് നമ്പി, എ.കെ. പ്രദീപ്, ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. സി. പ്രമോദ്, ഡോ. മഞ്ജു സി. നായര്‍ എന്നിവരാണ് പുസ്തം തയ്യാറാക്കിയത്. വിദ്യാര്‍ഥികളായ ഐ. അംബിക, കെ. അരുണിമ, എം.ആര്‍. പ്രദ്യുമ്‌നന്‍ എന്നിവര്‍ ബൊട്ടാണിസ്റ്റുകളായും കെ. എം. മനീഷ്മ സുവോളജിസ്റ്റായും പദ്ധതിയില്‍ പങ്കാളികളായി. 440 പേജുകളിലായി സര്‍വകലാശാലാ ബോട്ടണി, സുവോളജി പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ...
Calicut, university

കാലിക്കറ്റ് സർവകലാശാലയിൽ ജിയോളജി മ്യൂസിയം തുറന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജിയോളജി മ്യൂസിയം തുറന്നു. ശിലകള്‍, ധാതുക്കള്‍, ഫോസിലുകള്‍ എന്നിവയുടെ 200-ലധികം ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാനുമാകും. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി ജിയോസയന്‍സ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കിണറുകള്‍ക്കും കുഴല്‍കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിക്കല്‍, ജിയോളജിക്കല്‍ സര്‍വേ, ജി.ഐ.എസ്. മാപ്പിംഗ്, പാറയുടെ സ്ഥാനം കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത ഫീസില്‍ ഇവിടെ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റേയും ജിയോ സയന്‍സ് ക്ലിനിക്കിന്റേയും പുതുതായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര...
error: Content is protected !!