Monday, August 18

Tag: cds

ഉജ്ജീവനം പദ്ധതിയിൽ 2 സംരംഭങ്ങൾ നന്നമ്പ്രയിൽ തുടങ്ങി
Local news

ഉജ്ജീവനം പദ്ധതിയിൽ 2 സംരംഭങ്ങൾ നന്നമ്പ്രയിൽ തുടങ്ങി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ഉജ്ജീവനം സ്റ്റാർട്ട്‌ അപ്പ്‌ ഫണ്ട് ഉപയോഗിച്ച് രണ്ടു സംരംഭങ്ങൾ ആരംഭിച്ചു. 11 വാർഡിലെ കുഞ്ഞീൻ ലോട്ടറിക്കട, 12 വാർഡ്ലെ റംലയുടെ സൽസബീൽ പലഹാരയുണിറ്റ് എന്നീ സംരംഭങ്ങൾ ആണ് ആരംഭിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തസ്‌ലീന ഷാജി ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ്‌ കെ. ഷൈനി അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, വാർഡ്‌ മെമ്പർ കെ. ധന്യദാസ്, മെമ്പർ സെക്രട്ടറി സുകുമാരി, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടൻറ് സാദിയ എന്നിവരും പങ്കെടുത്തു....
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള്...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു...
error: Content is protected !!