യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് സെന്‍ട്രല്‍ ജയിലിലെ ശുചിമുറികള്‍ കഴുകിച്ചതായി പരാതി, മുറികളില്‍ ഫാന്‍ ഇല്ല. ജയിലില്‍ ദുരിതമെന്നും പരാതി
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റിലായി ജയിലില്‍ അടച്ച പ്രവര്‍ത്തകരെ കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നിടത്തെ ശുചിമുറി കഴുകിച്ചതായി പരാതി. ജയിലില്‍ തടവുപുള്ളികളെ കുത്തിനിറച്ച നിലയിലാണെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുരിതം സഹിച്ചാണ് തടവുകാര്‍ കഴിയുന്നതെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം സെക്രട്ടറി എ.ആര്‍.ഹൈദരാലി മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി
ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടയിലാണ് ഹൈദരാലി ഉള്‍പ്പെടെ 19 പേരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ പ്രവര്‍ത്തകരെ കൊണ്ട് ശുചിമുറി കഴുകിചതായും ശുചിമുറികള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണെന്നും അട്ട, എലി ശല്യവുമുണ്ടെന്നും 200 പേര്‍ താമസിക്കേണ്ടയിടത്ത് 400 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുര...