Tag: Chaliyam

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്. ...
Crime

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം അറസ്റ്റിൽ

കോട്ടക്കൽ : കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനെ (37) യാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി പോലീസ് കൈമാറിയ പ്രതിയെ കോട്ടക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വടകര സ്വദേശികളുമായി അടിപിടി ഉണ്ടായതിനെ തുടർന്ന് തിരുരങ്ങാടി പൊലീസ് തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സിസ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ കോട്ടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസുണ്ട്. തട്ടിപ്പിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ആണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 6 ബ്രാഞ്ചുകളുണ്ട്. മലപ്പുറത്ത് ചേളാരി, കോട്ടക്കൽ എന...
Accident

പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല. മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല ...
Obituary

ചാലിയത്ത് കടുക്ക പറിക്കാനിറങ്ങിയയുവാവ് മുങ്ങി മരിച്ചു

ചാലിയം: കടുക്കപറിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു.കടുക്കബസാറില്‍ താമസിക്കുന്ന അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്.ഇന്നു രാവിലെ 7.30നും എട്ടുമണിക്കും ഇടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയില്‍.ഭാര്യ: സഫീന. മകള്‍: നഷ. പരേതയായ സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ധീന്‍. ...
Accident

ചാവക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ചാലിയം സ്വദേശി മരിച്ചു

തൃശൂര്‍: കല്ലുമ്മക്കായ പറിക്കാന്‍ പോവുകയായിരുന്ന ചാലിയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് കടുക്കത്തൊഴിലാളിയായ യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ ചാവക്കാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയം കോട്ടകണ്ടി മുസ്തഫ (43) ആണ് മരിച്ചത്. ചാലിയം കോട്ടകണ്ടി അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് എടക്കയൂര് വച്ച് ഇന്നു രാവിലെ 6.30നും 6.55നും ഇടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ചാവക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍നിന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകരും പോലിസും പുറത്തെടുത്തത്.അഷ്‌റഫ്, പരേതനായ ലത്തീഫ്, സലാം, റാഫി എന്നിവരാണ് മരിച്ച മുസ്തഫയുടെ സഹോ...
error: Content is protected !!