Tag: Chaliyar

ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75  ശരീര ഭാഗങ്ങളും
Malappuram

ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും

മലപ്പുറം : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നലെ 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് രാത്രിയോടെ പൂർത്തിയാക്കും. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ...
Local news, Malappuram, Other

ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

മലപ്പുറം ; വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഏറെ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം നടത്തണമെന...
Malappuram, Other

കുടുംബസമേതം പുഴ കാണാനെത്തിയ സംഘം ചാലിയാറിൽ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

രാമനാട്ടുകര: കുടുംബസമേതം പുഴ കാണാനെത്തിയ സംഘം ഒഴുക്കിൽ പെട്ടു, 2 പേർ മരിച്ചു. ചാലിയാര്‍ പൊന്നേംപാടം മണക്കടവില്ലാണ് സംഭവം. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരൻ ജംഷീദിന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആണ് അപകടം ഉണ്ടായത്. ജംഷാദും ജൗഹറും മുഹമ്മദ്‌ നബ്ഹാലും മറ്റു മൂന്ന് പേരും കൂടി വേലിയിറക്ക സമയത്ത് പുഴയിൽ ഇറങ്ങിയതായിരുന്നു. ആഴം അറിയാതെ അടിയൊഴുക്കിൽ പെട്ടു. ബാക്കി നാല് പേരെയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ രക്ഷപ്പെടുത്തി. ജൗഹറും, മുഹമ്മദ്‌ നബ്ഹാനും ഒഴുക്കിൽ പെട്ടു. വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ. രാജൻ ബാബു,എസ്. ഐ. കെ. സുരേഷ് കുമാർ, മീഞ്ചന്ത ഫയർ ഫോഴ്‌സ്, വിവിധ സന്നദ്ധ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. നാട്ടുകാരും സഹായത്തിനു ഉണ്ടായിരുന്നു. ടി.വി ഇബ്രാഹിം എം.എൽ.എ യും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ...
Accident

ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടു കാണാതായതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ...
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്ക...
Obituary

മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വാഴക്കാട്: മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ ചേരുവായൂർ തറമ്മൽ ബാലഗോപാലിന്റെ മകൻ ബിബിഷ് (30) ൻ്റെ മൃതദേഹമാണ് ചാലിയാറിൽ ചെറുവാടിക്കടവിൽ നിന്ന് കണ്ടെത്തിയത്.ഇന്നലെ രാത്രി മുതലാണ് കാണാതായത്. ടി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
error: Content is protected !!