Tag: Chavakkad

പുത്തനത്താണിയില്‍ വാഹനാപകടം; ഭാര്യയുമൊന്നിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ്‌ മരിച്ചു
Accident

പുത്തനത്താണിയില്‍ വാഹനാപകടം; ഭാര്യയുമൊന്നിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ്‌ മരിച്ചു

പുത്തനത്താണി : അതിരുമടയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചാവക്കാട് മന്ദലംകുന്ന് സ്വദേശി മരിച്ചു. മന്ദലാംകുന്ന്‌ കൂളിയാട്ട്‌ പരേതനായ മൊയതുണ്ണിയുടെ മകൻ ശിഹാബാണ്‌(42) മരിച്ചത്‌. ഇലക്ട്രിഷ്യനായ ശിഹാബ്‌ ഭാര്യയുമൊന്നിച്ച്‌ കോട്ടക്കൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി ബൈക്കില്‍ സഞ്ചരിക്കവേ ഇന്നലെ രാത്രി 8.30ന്‌ പുത്തനത്താണിയില്‍ വെച്ചാണ്‌ അപകടത്തില്‍ പെട്ടത്‌. സർവ്വീസ്‌ റോഡില്‍ എതിരെ വന്ന റെഡി മിക്സര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭാര്യ റോഡില്‍ തെറിച്ച്‌ വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. എന്നാല്‍ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടര്‍ന്ന്‌ തൽക്ഷണം മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന്‌ വൈകിട്ട്‌ മന്ദലാംകുന്ന്‌ ജുമാ മസ്ജിദ്‌ കബർ നടക്കും. ഭാര്യ: ഹൈറുന്നീസ. മക്കള്‍: മുസ്ലിഹ്‌, മുഹ്സിന്‍. മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍: നിയാസ്‌, ഫെബിന. ...
Accident, Malappuram, Other

ചാവക്കാട് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം : ചാവക്കാട് പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി നവീന്‍ രാജ് ആണ് മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുന്‍പില്‍ വെച്ചായിരുന്നു അപകടം നടന്നത്. നവീന്‍ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും ദോസ്ത് പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി നവീന്‍ രാജിനെ അയിരൂര്‍ വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...
Malappuram

ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി മലപ്പുറം ബജറ്റ് ടൂറിസം സെൽ

മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയ...
Accident

ചാവക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ചാലിയം സ്വദേശി മരിച്ചു

തൃശൂര്‍: കല്ലുമ്മക്കായ പറിക്കാന്‍ പോവുകയായിരുന്ന ചാലിയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് കടുക്കത്തൊഴിലാളിയായ യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ ചാവക്കാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയം കോട്ടകണ്ടി മുസ്തഫ (43) ആണ് മരിച്ചത്. ചാലിയം കോട്ടകണ്ടി അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് എടക്കയൂര് വച്ച് ഇന്നു രാവിലെ 6.30നും 6.55നും ഇടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ചാവക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍നിന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകരും പോലിസും പുറത്തെടുത്തത്.അഷ്‌റഫ്, പരേതനായ ലത്തീഫ്, സലാം, റാഫി എന്നിവരാണ് മരിച്ച മുസ്തഫയുടെ സഹോ...
Accident

ചാവക്കാട് ഒരുമനയൂരിൽ 5 കുട്ടികൾ കായലിൽ ഒഴുക്കിൽ പെട്ടു, 3 കുട്ടികൾ മരിച്ചു

ചാവക്കാട്: ഒരുമനയൂർ കഴുത്താക്കലിൽ അഞ്ചു കുട്ടികൾ കായലിൽ മുങ്ങി. മൂന്നുപേർ മരിച്ചു. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
error: Content is protected !!