ചാവക്കാട് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം : ചാവക്കാട് പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി നവീന്‍ രാജ് ആണ് മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുന്‍പില്‍ വെച്ചായിരുന്നു അപകടം നടന്നത്.

നവീന്‍ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും ദോസ്ത് പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി നവീന്‍ രാജിനെ അയിരൂര്‍ വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

error: Content is protected !!