Monday, October 19

Tag: Chekkalimad

പറപ്പൂരിൽ മഴയിൽ റോഡിൻ്റെ ഭാഗം അടർന്നു മുറ്റത്തേക്ക് പതിച്ചു
Other

പറപ്പൂരിൽ മഴയിൽ റോഡിൻ്റെ ഭാഗം അടർന്നു മുറ്റത്തേക്ക് പതിച്ചു

വേങ്ങര: കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് പറപ്പൂർ ചേക്കാലിമാട്ടിൽ എ.എം എൽ പി സ്കൂളിനോട് ചേർന്ന് പൂളക്കപ്പറമ്പ് റോഡിൻ്റെ ഒരു ഭാഗം അടർന്ന് വീടിൻ്റെ മുറ്റത്തേക്ക് പതിച്ചു. ചാലിൽ ഹംസയുടെ വീടിൻ്റെ മുറ്റത്തേക്കാണ് കരിങ്കൽ ഉപയോഗിച്ച് കെട്ടി പൊക്കിയ റോഡ് അടർന്ന് വീണത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടുകാർ അകത്തായതിനാൽ ദുരന്തം ഒഴിവായി നേരത്തെ തന്നെ റോഡിൽ വിള്ളൽ വീണിരുന്നു. ഇതേ തുടർന്ന് അറ്റകുറ്റപണികൾക്കായി ഗ്രാമ പഞ്ചായത്ത് 6ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഡിപിഇസി അംഗീകരമാവുന്ന മുറക്ക് നവീകരണം നടക്കും.അതേസമയം ഇറക്കമുള്ള ഈ ഭാഗത്ത് നേരത്തെ റോഡിന് നടുവിലൂടെയുണ്ടായ വിള്ളലാണ് തകർച്ചക്ക് കാരണമായതെന്ന് സംശയമുണ്ട്. മഴയെ തുടർന്ന് മുകളിലെ ഉയർന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തിയ വെള്ളം വിള്ളലിലൂടെ താഴേക്ക് ഒലിച്ചിറങ്ങിയുണ്ടായ തള്ളലാണ് ഭിത്തി ഇടിഞ്ഞ് വീഴാൻ കാരണമായതെന്ന് സംശയമുണ്ട്. പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്ന...