Tag: Chemmad town

ജനലടക്കാൻ മറന്നു, ചെമ്മാട്ട് 11 പവനും പണവും കവർന്നു
Crime

ജനലടക്കാൻ മറന്നു, ചെമ്മാട്ട് 11 പവനും പണവും കവർന്നു

തിരൂരങ്ങാടി : ചെമ്മാട്ട് വീട്ടിൽ മോഷണം, 11 പവനും 10000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച്‌ റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ പണവും സ്വര്ണവുമാണ് കവർന്നത്. പണവും സ്വർണവും ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഇത് മുറിയിലെ മേശ ക്ക് മുകളിൽ വെച്ചിരുന്നു. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരൂരങ്ങാടി ടുഡേ. ബാഗിലെ സാധനങ്ങളെല്ലാം മുറ്റത്തു കുടഞ്ഞിട്ടിരിക്കുന്നു. ഇതിലുള്ള സ്വർണവും പണവും കവർന്ന ശേഷം ബാക്കിയെല്ലാം ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ജനൽ വഴി തോണ്ടി എടുത്തതാകും എന്നാണ് കരുതുന്നത്. പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ...
Local news, Other

ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി. സംഭവത്തില്‍ സിഐടിയു ചെമ്മാട് യൂണിറ്റ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. തിരൂരങ്ങാടി നഗരസഭയും പോലീസും ചേര്‍ന്ന് നടപ്പാക്കിയ ഹാള്‍ടിംഗ് നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനം ചെമ്മാട് ടൗണില്‍ ഓടുന്ന ചില ഓട്ടോറിക്ഷകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സംഭവം പലതവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല ഒരു വണ്ടിയുടെ നമ്പര്‍ മറ്റൊരു വണ്ടിയില്‍ പതിച്ച് റോഡില്‍ കള്ള പെര്‍മിറ്റില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഐടിയു ചെമ്മാട് യൂണിറ്റ് സെക്രട്ടറി കൊളത്തായി മുഹമ്മദ് ഫാസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിഐടിയു ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു. ...
Information, Other

ചെമ്മാട് ബ്ലോക്ക് റോഡിൽ പ്രവൃത്തി. 11, 12 തിയ്യതി കളിൽ ഗതാഗത ക്രമീകരണം

ചെമ്മാട് ബ്ലോക്ക് റോഡിൽ നഗരസഭ പദ്ധതിയിൽ പ്രവൃത്തി നടക്കുന്നതിനാൽ 2023 മെയ് 11, 12 തിയ്യതികളിൽ ഈ റോഡിൽ ഗതാഗതം മുടങ്ങും, തിരുരങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താലൂക്ക് ആസ്പത്രി ബൈപാസിലൂടെയും ബസ്സുകൾ ഖദീജ ഫാബ്രിക്സിന് സമീപവുംപരപ്പനങ്ങാടി ,മൂന്നിയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെമ്മാട്,മമ്പുറം റോഡിലൂടെയുംബസ്സുകൾ പഴയ സ്റ്റാൻ്റ് മേഖലയിലും നിർത്തിപോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു, ...
Information

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി

തിരൂരങ്ങാടി: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ.കെ വസന്ത ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് അഡ്വ. എന്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അറക്കല്‍ കൃഷ്ണന്‍ ഐ.എന്‍.ടി.യു.സി, ഏ.കെ. വേലായുധന്‍ സി.ഐ.ടി.യു, ജി.സുരേഷ് കുമാര്‍ എ.ഐ.ടി.യു.സി, വാസു കാരയില്‍ എച്ച്.എം.എസ്, എം.ബി രാധാകൃഷ്ണന്‍ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്.എം.എസ്, ഇല്യാസ് കുണ്ടൂര്‍ എല്‍.ജെ.ഡി, റെജിനോള്‍ഡ് എ. ഐ.ടി.യു.സി എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നടന്ന റാലിക്ക് ഇ.പി മനോജ്, രവീന്ദ്രന്‍ പുനത്തില്‍, എ.കെ അബ്ദുള്‍ ഗഫൂര്‍, പി.സുബൈര്‍, പി.ടി ഹംസ, ബാലഗോപാല്‍, അഷറഫ് തച്ചറപടിക്കല്‍, സി.പി അറമുഖന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി. ...
Accident

ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. കാടപ്പടിയിൽ നിന്ന് കോട്ടക്കലേക്ക് പോകുകയായിരുന്ന അൽ നാസ് ബസിലാണ് പുക ഉയർന്നത്. അസാധാരണമായ രീതിയിൽ വലിയ തോതിൽ പുക ഉയർന്നപ്പോൾ തീ പിടിക്കുകയാണെന്ന കരുതി യാത്രക്കാർ നിലവിളിച്ചു പുറത്തേക്കോടി രക്ഷപ്പെട്ടു. ആക്സിലേറ്റർ ജമായതാണെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തം ഉണ്ടായിട്ടില്ല. ...
Other

ചെമ്മാട് വഴി ടോറസ് ടിപ്പർ ലോറികൾ നിരോധിച്ചു

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. ടോറസ് ലോറികൾ ചേളാരി- ചെട്ടിപ്പടി വഴി പോകണം. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. ഇവ...
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു

തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.പരപ്പനങ്ങാടി, കോഴിക്കോട്...
Local news

പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടനെ; ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ റോഡ് പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ചരക്കു വാഹനങ്ങൾ മറ്റു റോഡുകൾ വഴി പോകണം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ സിവില്‍ സ്റ്റേഷന്‍ റോഡ് വഴി സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പര...
error: Content is protected !!