Tag: child help line

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ
Kerala, Malappuram, Other

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരുക...
error: Content is protected !!