Tag: Chiramangalam

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ
Local news

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയനി മരം മുറിച്ച് മാറ്റി ആശങ്കയൊഴിവാക്കി ട്രോമാകെയർ വളണ്ടിയർമാർ. മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ് മാസ്റ്ററുടെയും ഡിവിഷൻ കൗൺസിലർ ഹരീറ ഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്. തുടർച്ചയായി കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് ട്രോമാകെയറിൻ്റെ സഹായം അധികാരികൾ ആവശ്യപെട്ടത്.ലീഡർ ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബുവള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി, കെ.എം.എ. ഹാഷിം, മുനീർ സ്റ്റാർ, അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ, പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് സാഹസികമായി വാഹനഗതാഗതം നിലക്കാതെ മരങ്ങൾ മുറിച്ച് മാറ്റിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ടാസ്ക് വൈകിട്ട് 7 ...
Accident

ചിറമംഗലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം അങ്ങാടിക്ക് സമീപം റയിൽ പാളത്തിൽ വെച്ചാണ് സംഭവം. ചിറ മംഗലം സ്വദേശി പനയത്തിൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാത്രി 2 സുഹൃത്തുക്കളോടൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. റെയിൽ പാളത്തിന് സമീപത്താണ് വീട്.
Accident, Information

പരപ്പനങ്ങാടി ചിറമംഗലത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റിനു സമീപം ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പോലീസും പരപ്പങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe5...
Accident

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ജെ സി ബി റയിൽവെ ഗേറ്റിൽ കുടുങ്ങി, ഒഴിവായത് വൻ ദുരന്തം

പരപ്പനങ്ങാടി: ചിറമംഗലം റെയിൽവേ ഗേറ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിൽ അധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജന ശതാബ്ദി എക്സ് പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗേറ്റ് അടക്കാനിരി ക്കുമ്പോഴാണ് ജെ സി ബി കുടുങ്ങിയത്. ഇതേ തുടർന്ന് ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ട്രെയിൻ റെയിൽവേ സിഗ്നലിൽ നിർത്തി. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടലിനെ തുടർന്ന് വളരെ വേഗത്തിൽ തടസ്സം നീക്കി....
error: Content is protected !!