Tag: Civil supplys

ഓണം: പൊതുവിപണിയിലെ പരിശോധന കർശനമാക്കി
Kerala, Local news, Malappuram, Other

ഓണം: പൊതുവിപണിയിലെ പരിശോധന കർശനമാക്കി

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടൽ, മത്സ്യ മാംസ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകൾ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളിൽ അപ്പോൾ തന്നെ വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ എടുക്കാതെയും വിൽപ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗൽ മ...
Other

റേഷൻ വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീട്ടിലേക്ക് പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തും

സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. അന്ത്യോദയ അന്നയോജന –എഎവൈ കാർഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാർ‍ഡുകൾക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം. ഇക്കൂട്ടത്തിൽ ഒരംഗം മാത്രമുള്ള 7790 എഎവൈ കാർഡുകൾ ഉണ്ടെന്നും ഇവർ നാല് മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.  ...
error: Content is protected !!