Tag: Climate

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്
Kerala, Malappuram, Other

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മല...
Other

ഇന്നും നാളെയും ചൂട് കൂടും

സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ചൂടിനേക്കാളും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റെക്കോർഡ് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഒരു നഗരസഭാംഗത്തിന് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. തൃശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ഈ സീസണിൽ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപെടുത്തി. വരും ദിവസങ്ങളില്‍ കേരളത്തിൽ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജൻസിക...
error: Content is protected !!