Tag: cochi

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന...
Crime

പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക പിടിയിൽ

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് സ്കൂളിൽ പോയ പെൺകുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കൊച്ചിയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ട്യൂഷൻ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയിൽ കുട്ടി പീഡനത്...
Other

ഹജ്ജ്: പ്രധാന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ. വാക്സിൻ എടുക്കാത്തവർക്ക് അവസരമില്ല

മലപ്പുറം : കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങള്‍ കണക്...
Breaking news, Crime

കേരളത്തിലും നരബലി ! 2 സ്ത്രീകളെ കഴുത്തറത്തു കൊന്ന് കുഴിച്ചുമൂടി

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് വിവരം. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു. എറണാകുളം ആർഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ...
Crime

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. 198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി. കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ...
Other

മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം

ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ശ്വാസതടസ്സം നേരിട്ട യാത്രക്കാരന് ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച യുവ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ലെക് ഷൊർ ഹോസ്പിറ്റലിലെ ഡോക്ടറും നന്നമ്പ്ര സ്വദേശി വിപിൻ നാരായണൻ്റെ ഭാര്യയുമായ ഡോ: നിവീനയാണ് യാത്രക്കാരന് രക്ഷയായത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഫ്ലൈറ്റിൽവെച്ച് ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായത്. യാത്രക്കാരിൽ ഡോക്ടർമാരായ ആരെങ്കിലും ഉണ്ടെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശുശ്രൂഷിക്കാൻ സഹായിക്കണമെന്ന വിമാനത്തിലെ അനൗൺസ് കേട്ടാണ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. നവീന രോഗിയുടെ അടുത്തേക്ക് ഓടിചെന്ന് പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകിയത്. ഹൈദരാബാദ് സ്വദേശിയായ യാത്രക്കാരൻ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ആവശ്യമായ സംവിധാനങ്ങളോ മരുന്നോ ഉപകരണങ്ങളോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ആകെ സ്റ്റതസ്കോപ് മാത്രമാണ് ഡോക്ടർക...
Other

ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം അൽതാഫ് പതിനാറുങ്ങലിന് സമ്മാനിച്ചു.

കൊച്ചി തമ്മനം വിനോദ ലൈബ്രറി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ലെനിൻ ഇറാനി കവിതാ പുരസ്കാരത്തിന്റെ പ്രത്യേക പുരസ്‌കാരം അൽതാഫ് പതിനാറുങ്ങലിന്. അവധിയില്ലാ കലണ്ടർ എന്ന കവിതക്കാണ് പുരസ്കാരം. വിനോദായുടെ അറുപത്തിയഞ്ചാം വാർഷിക സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ: എം അനിൽകുമാർ പുരസ്കാരം സമ്മാനിച്ചു. വിനോദ ലൈബ്രറി പ്രസിഡന്റ് ടി.എച്ച്. നൗഷാദ് ആധ്യക്ഷം വഹിച്ചു. ...
Breaking news

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള ഒരു പെണ്‍കുട്ടിക്കും കൊച്ചിയില്‍ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ...
error: Content is protected !!