Tag: Coimbatore

Information

റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി കോടികള്‍ തട്ടി ; മൂന്നു പേര്‍ പിടിയില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

കോയമ്പത്തൂര്‍ : റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവനും കവര്‍ന്ന് 29 കാരി കടന്നു കളഞ്ഞ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹായികളായ തിരുവള്ളൂര്‍ പൊന്നേരി മേട്ടുവീഥിയിലെ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണു പിടികൂടിയത്. മുഖ്യപ്രതികള്‍ ഒളിവിലാണ്. മാര്‍ച്ച് 20നു കോയമ്പത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു സിങ്കാനല്ലൂര്‍ സ്വദേശി വര്‍ഷിണിയും സംഘടവും മോഷണം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരിയെ ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന വര്‍ഷിണി ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മയക്കി കിടത്തി കവര്‍ച്ച നടത്തിയത്. രാജേശ്വരി വീട്ടില്‍ തനിച്ചാണു താമസം. ആണ്‍സുഹൃത്ത് അരുണ്‍ കുമാര്‍, ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായ...
Malappuram

മലബാർ സമര നായകൻ വറിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്തു വിട്ടു

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടു. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് ഒ. റമീസ് മുഹമ്മദ് എഴുതിയ "സുൽത്താൻ വാരിയൻ കുന്നൻ" എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് ...
error: Content is protected !!