Tag: Communal harmony

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍മ...
Crime

മതവിദ്വേഷ പ്രസംഗം: പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്. അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പ...
error: Content is protected !!