Tag: construction

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 3000 കോടി രൂപ അനുവദിച്ചു ; വി ശിവന്‍കുട്ടി
Education, Information

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 3000 കോടി രൂപ അനുവദിച്ചു ; വി ശിവന്‍കുട്ടി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഏകദേശം 3000 കോടി രൂപ അനുവദിച്ചതായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തേഴ് ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ...
നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി
Information

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ്പ് ഹ...
Other

സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി അധ്യാപകര്‍ക്ക് താമസ സൗകര്യത്തോടെ മൂല്യനിര്‍ണയം സാധ്യമാകും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു 2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകില...
error: Content is protected !!