Tag: Crimebranch

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു
Breaking news

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരു ങ്ങുകയായിരുന്നു കുടുംബം. സർവ കക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവയത്. സി ബി ഐ ക്ക് വിട്ടതിൽസന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു ...
Crime

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവി...
Crime

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ...
Kerala

അഭയ കേസ് പ്രതികൾക്ക് ജാമ്യം

അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. 2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്...
error: Content is protected !!